poovakatuchira

ചങ്ങനാശേരി: നഗരസഭാ പാർക്കിനോട് ചേർന്ന് 7 ഏക്കറോളം വിസ്തൃതിയിൽ സ്ഥിതിചെയ്യുന്ന പൂവക്കാട്ടുചിറയ്ക്ക് ചുറ്റുമായി വൈദ്യുത വിളക്കുകൾ സ്ഥാപിച്ചു. ഒരു പോസ്റ്റിൽ 2 ലൈറ്റുകൾ വീതം 52 പോസ്റ്റുകളിലാണ് ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. സി.എഫ് തോമസ് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്നും 20 ലക്ഷം രൂപ ഉപയോഗിച്ച് സ്ഥാപിച്ച വിളക്കിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ സാജൻ ഫ്രാൻസിസ് നിർവഹിച്ചു. പൂവക്കാട്ടുചിറ കുളത്തിൽ ഫൗണ്ടൻ സ്ഥാപിക്കുന്നതിനുളള പ്രോജക്ടും പരിഗണനയിലുണ്ടെന്ന് ചെയർമാൻ പറഞ്ഞു. നഗരസഭ വൈസ് ചെയർപേഴ്‌സൺ ഷൈനി ഷാജി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ റ്റി.പി.അനിൽകുമാർ, ജെസി വർഗീസ്, വാർഡ് കൗൺസിലറും മുൻചെയർമാനുമായ സെബാസ്റ്റ്യൻ മാത്യു മണമേൽ, കൗൺസിലറായ എൽസമ്മ ജോബ്, മുനിസിപ്പൽ സെക്രട്ടറി ഷിബു.വി.പി, എക്‌സിക്യൂട്ടീവ് എൻജിനീയർ കെ.റ്റി. സാജൻ എന്നിവർ പങ്കെടുത്തു.