വൈക്കം : കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് കിസാൻ കോൺഗ്രസ് വൈക്കം നിയോജകമണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും, ബിൽ കത്തിക്കലും, സമരവും നടത്തി. കെ.പി.സി.സി അംഗം എൻ.എം താഹ ഉദ്ഘാടനം ചെയ്തു. കിസാൻ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സാജൻ വെൺപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. അക്കരപ്പാടം ശശി, മോഹൻ ഡി. ബാബു, അബ്ദുൾസലാം റാവൂത്തർ, ബി.അനിൽകുമാർ, പി.എൻ ബാബു, ജെയ്‌ജോൺ പേരയിൽ, പി.ഡി. ഉണ്ണി, ഷൈൻ പ്രകാശ്, റോയ് ടി.വി പുരം, ജോർജ് വർഗീസ്, പി.ഐ. ജയകുമാർ, വൈക്കം മോഹനൻ, എം.കെ. ഷിബു, ജി.രാജീവ്, പി.വി. വിവേക്, വർഗീസ് പുത്തൻചിറ, സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.