dharnna

വൈക്കം: കേന്ദ്രസർക്കാറിന്റെ കർഷകദ്റോഹ ബില്ലുകൾ പിൻവലിക്കുക, ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ട്രേഡ് ആൻഡ് കൊമേഴ്‌സ് ബിൽ പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചുള്ള ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സംയുക്ത കർഷക സമിതി വൈക്കം മണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ പോസ്റ്റോഫീസ് പടിക്കലേക്ക് മാർച്ചും ധർണയും നടത്തി. കർഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി കെ. കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. കിസാൻസഭ മണ്ഡലം സെക്രട്ടറി കെ.കെ.ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. ടി.ടി.സെബാസ്റ്റ്യൻ സി.എസ്.രാജു, കെ.ബി.പുഷ്‌കരൻ, കെ.രമേശൻ, പി.വി.പുഷ്‌കരൻ, കെ.വി.പവിത്രൻ, കെ.സി.ഗോപാലകൃഷ്ണൻ, ശശികുമാർ, ഇടത്തിൽ ജോസഫ് എന്നിവർ പ്രസംഗിച്ചു.