അടിമാലി: സവോള വില കുതിച്ച് ഉയരുകയാണ്, കഴിഞ്ഞ രണ്ട് ആഴ്ചകൊണ്ട് 20 രൂപയിൽ നിന്ന് 55 രൂപയിൽ എത്തി . സവോള കൂടുതലായും കേരളത്തിൽ എത്തുന്നത് പൂന മാർക്കേറ്റിൽ നിന്നാണ്. അവിടെ കഴിഞ്ഞ രണ്ട് ആഴ്ചയായി കനത്ത മഴയേ തുടർന്ന് വെള്ള പ്പെക്കമാണ്. മാർക്കേറ്റിൽ വെള്ളപ്പൊക്കം മൂലം മാർക്കേറ്റിൽ കർഷകർ വില്ലനയ്ക്ക് എത്തിച്ച സവോള വെള്ളം കയറി നശിച്ചു.ഇതിനെ ത്തുടർന്ന് കർഷകർ സവോള വിളവെടുപ്പ് നിറുത്തി വെച്ചു. പൂന മാർക്കറ്റിൽ സവോള ലഭ്യമാകാതെ തുടർന്നാണ് വില വർദ്ധിക്കാൻ കാരണമെന്ന് അടിമാലിയിലെ സവോള മൊത്ത വിതരണക്കാരനായ അനൂപ് കളരിക്കൽ പറഞ്ഞു.