കോട്ടയം: രണ്ടു പതിറ്റാണ്ടായി തരിശായി കിടക്കുന്ന കളത്തിക്കടവ് പാടശേഖരത്തിൽ കൃഷിയിറക്കുന്നതിനുള്ള പാടശേഖര സമിതിയുടെ ആലോചനായോഗം 30ന് വൈകിട്ട് മൂന്നിനു കൃഷിഭവനിൽ ചേരും. നഗരസഭ പരിധിയിൽ വരുന്ന പാടശേഖരം സുഭിക്ഷ കേരളം പദ്ധതിയിൽപ്പെടുത്തിയാണ് കൃഷി യോഗ്യമാക്കുന്നത്.