വൈക്കം : ലയൺസ് ക്ലബ് ഓഫ് ട്രാവൻകൂർ എമിറേറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ വിതരണം ചെയ്തു.
ബ്രഹ്മമംഗലം കുടുംബാരോഗ്യകേന്ദ്രം, ചെമ്പ് വില്ലേജ് ഓഫീസ്, കാട്ടിക്കുന്ന് കുടുംബക്ഷേമകേന്ദ്രം, ഉദയംപേരൂർ പൊലീസ് സ്റ്റേഷൻ, പൂത്തോട്ട സാമൂഹിക ആരോഗ്യകേന്ദ്രം എന്നിവിടങ്ങളിലേക്കാണ് സാനിറ്റൈസർ ഡിസ്പെൻസർ നൽകിയത് ചെമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങ് സി.കെ.ആശ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. ലയൺസ് ഡിസ്ട്രീക്ട് ഗവർണർ പ്രിൻസ് സ്കറിയ സാനിറ്റൈസർ ഡിസ്പെൻസറുകൾ വിതരണം ചെയ്തു. ബീന കോശി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത അശോകൻ സ്വാഗതം പറഞ്ഞു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ, സനിൽകുമാർ, ജയൻ കുന്നേൽ, സീത ബിജു, റഷീദ് മങ്ങാടൻ തുടങ്ങിയവർ പങ്കെടുത്തു.