കറുകച്ചാൽ: കുന്നുംഭാഗം സ്‌കൂൾ പ്രൊഫഷണൽ ക്രിക്കറ്റിന്റെ പരിശീലന വേദിയാക്കുമെന്ന് ഡോ.എൻ.ജയരാജ് എം.എൽ.എ അറിയിച്ചു. പ്രശസ്ത ക്രിക്കറ്റ്താരം ടിനു യോഹന്നാന്റെ നേതൃത്വത്തിൽ വിദഗ്ദ്ധസംഘം സ്‌കൂളിലെത്തി സ്ഥലസൗകര്യവും മറ്റും വിലയിരുത്തി. ടി സി യോഹന്നാൻ ഫൗണ്ടേഷന്റെ സഹായം അദ്ദേഹം വാഗ്ദാനം നൽകിയിട്ടുണ്ട്. ഡിസംബറിൽ പരിശീലനം ആരംഭിക്കാനാണ് ആലോചിക്കുന്നത്.