കോട്ടയം: ദർശന സാംസ്‌കാരിക കേന്ദ്രത്തിൻ്റെയും പൗരാവലിയുടെയും സംയുക്താഭിമുഖ്യത്തിൽ അന്തരിച്ച പ്രശസ്ത ഗായകൻ എസ്. പി. ബാലസുബ്രഹ്മണ്യം അനുസ്മരണസമ്മേളനം 28-ന് ദർശന ഓഡിറ്റോറിയത്തിൽ നടത്തും. വൈകുന്നേരം നാലിന് ദർശന സാംസ്‌കാരിക കേന്ദ്രം ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിലിൻ്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. വി.എൻ. വാസവൻ അനുസ്മരണ പ്രഭാഷണം നടത്തും. ബാലസുബ്രഹ്മണ്യത്തോടൊപ്പം ഗാനങ്ങൾ ആലപിച്ച സംക്രാന്തി രാജൻ, മധുര ശിങ്കാരവേലൻ, വയലിനിസ്റ്റുമാരായ ബ്ലസൻ സി. ജോൺ, വിനോദ് എന്നിവർ ഓർമ്മകൾ പങ്കുവെയ്ക്കും. ദർശന മ്യൂസിക് ക്ലബ്ബ് പ്രത്യേക സംഗീത പരിപാടി ഒരുക്കും.