പൊൻകുന്നം : കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജിൽ ഈ വർഷം അഡ്മിഷൻ നേടുന്നവർക്കും നിലവിലുള്ള രണ്ടും മൂന്നും വർഷ വിദ്യാർത്ഥികൾക്കും കൊവിഡ് വെല്ലുവിളികൾ പരിഗണിച്ച് സ്‌കോളർഷിപ്പും ഫീസാനുകൂല്യങ്ങളും നൽകാൻ തീരുമാനിച്ചതായി ഡയറക്ടർ റവ. ഡോ. ആന്റണി നിരപ്പേൽ അറിയിച്ചു. പ്ലസ്ടു, ബിരുദ ബിരുദാനന്തര കോഴ്‌സുകളിലേക്ക് അഡ്മിഷൻ തുടരുകയാണ്.കേന്ദ്രസർക്കാർ അംഗീകൃത ആഡ് ഓൺ കോഴ്‌സുകൾ പഠിക്കാനുള്ള സൗകര്യങ്ങളും ഉണ്ടാകും. ഫോൺ 9447662182, 8281196571