പനച്ചിക്കാട് പനച്ചിക്കാട് റീജിണൽ സർവീസ് സഹകരണ ബാങ്ക് അറുപതാം വാർഷിക സ്മാരകമായി പരുത്തുംപാറയിൽ പണികഴിപ്പിച്ച ബഹുനിലമന്ദിരം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ 28ന് വീഡിയോ കോൺഫ്രൻസിലൂടെ ഉദ്ഘാടനം ചെയ്യും.രാവിലെ 9.30 ന് ബാങ്ക് ഹാളിൽ നടക്കുന്ന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എമാരായ വൈക്കം വിശ്വൻ ഹെഡ് ഓഫീസും ,വി.എൻ വാസവൻ മെയിൻ ബ്രാഞ്ചും തുറന്നുകൊടുക്കും.
കേരള കർകതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.കെ കൃഷ്ണൻ ഓഡിറ്റോറിയവും ,പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സെമിനാർ ഹാളും ഉദ്ഘാടനം ചെയ്യും. സഹകരണ ജോയിന്റ് രജിസ്ട്രാർ എൻ. പ്രദീപ്കുമാർ ആദ്യ നിക്ഷേപം സ്വീകരിക്കും. ബാങ്ക് പ്രസിഡന്റ് ടി.കെ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി പ്രേമു ഐപ്പ് റിപ്പോർട്ട് അവതരിപ്പിക്കും. നിലവിൽ ചാന്നാനിക്കാട് പ്രവർത്തിച്ചിരുന്ന ഹെഡ് ഓഫീസ് പരുത്തുംപാറയിലെ പുതിയ കെട്ടിടത്തിൽ 28 മുതൽ പ്രവർത്തിക്കും. മെയിൻ ബ്രാഞ്ച് രാവിലെ 9.30 മുതൽ 2വരെയും ഉച്ചകഴിഞ്ഞ് 2.30 വരെ 4.30 വരെയും പ്രവർത്തിക്കും. പരുത്തുംപാറ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ളകിൽ പ്രവർത്തിക്കുന്ന ബ്രാഞ്ച് പ്രഭാത സായാഹ്ന കൗണ്ടറായി തുടരും. പ്രഭാത കൗണ്ടർ രാവിലെ 8 മുതൽ 11 വരെയും, സായാഹ്ന കൗണ്ടർ ഉച്ചകഴിഞ്ഞ് 3.30 മുതൽ 7.30 വരെയും പ്രവർത്തിക്കും. പത്രസമ്മേളനത്തിൽ ബാങ്ക് പ്രസിഡൻ്റ് ടി.കെ ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡൻ്റ് ജി.ജയകുമാർ, സെക്രട്ടറി പ്രേമു ഐപ്പ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ.ജെ അനിൽകുമാർ, മാത്യു വർഗീസ് എന്നിവർ പങ്കെടുത്തു.