കോട്ടയം : നവോത്ഥാന നായകന്മാർ ഉയർത്തിപ്പിടിച്ച സാമൂഹ്യനീതിയുടെ മൂല്യങ്ങൾ ഉൾക്കൊണ്ട് തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉഷ:പായസം ജാതി മത ഭേദമന്യേ കരകാർക്ക് മുഴുവൻ വിതരണം ചെയ്യാൻ തീരുമാനിച്ച ദേവസ്വംബോർഡ് തീരുമാനം സ്വാഗതാർഹമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി പറഞ്ഞു. കീഴ്വഴക്കത്തിന്റെയും പാരമ്പര്യത്തിന്റെയും പേരിൽ അനുഷ്ഠാനങ്ങളിൽ നിലനിന്നു പോരുന്ന ജാതിവിവേചനങ്ങൾ സനാതന ധർമ്മത്തിന്റെ അടിസ്ഥാനമായ സമഭാവനയ്ക്ക് നിരക്കുന്നതല്ല. സാമൂഹ്യ സമത്വത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളിൽ എന്നും മുന്നിൽ നിന്നിട്ടുള്ള ഹിന്ദുഐക്യവേദി, ഉഷ:പായസവിതരണത്തിൽ ദേവസ്വം അധികൃതർ എടുത്തിരികുന്ന സുധീരമായ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.