jds

കോട്ടയം : ജനതാദൾ (എസ്) ജില്ലാ പ്രസിഡന്റായിരുന്ന എം.ടി.കുര്യനെ മാറ്റി മാത്യു ജേക്കബിനെ നിയമിച്ച സംസ്ഥാന പ്രസിഡന്റിന്റെ തീരുമാനം ദേശീയ പ്രസിഡന്റ് എച്ച്.ഡി.ദേവഗൗഢ മരവിപ്പിച്ചു. സംസ്ഥാന നേതാവ് സി.കെ.നാണുവിന്റെ പിന്തുണയോടെ ജോർജ് വർഗീസ് വിഭാഗമാണ് നേരത്തേ കുര്യനെ മാറ്റിയത്. ദേശീയ അദ്ധ്യക്ഷൻ ഇടപെട്ടിട്ടും പുനർ നിയമനം നൽകിയില്ല. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് വീണ്ടും നിയമിച്ചത്.