g-sukumaran-nair-action

ചങ്ങനാശേരി: മുന്നാക്കവിഭാഗത്തിലെ പാവപ്പെട്ടവരോട് കാണിക്കുന്ന അനീതിക്ക് മാറ്റമുണ്ടായില്ലെങ്കിൽ വരുംനാളുകളിൽ പ്രതികരിക്കേണ്ടിവരുമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ പറഞ്ഞു. മുന്നാക്കവിഭാഗങ്ങൾക്കായി നടപ്പാക്കുമെന്ന് പറഞ്ഞ സാമ്പത്തികസംവരണം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. ചട്ടം ഭേദഗതി സർക്കാർ അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചാലേ സംവരണം നടപ്പാകൂ. സാമൂഹ്യനീതിക്കോ ധാർമ്മികതയ്‌ക്കോ നിരക്കുന്ന കാര്യങ്ങളല്ല സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.