അടിമാലി: നെല്ലിപ്പാറ, ചാറ്റുപാറ ആദിവാസി കുടിയിൽ കാട്ടാനകൂട്ടമെത്തി വൻ തോതിൽ കൃഷി നശിപ്പിച്ചു. മേരി മൈക്കിൾ, രാമൻ രാമൻ, റോയി തേക്കേകര, രാഹുപാണ്ഡ്യൻ, കുമാരൻ മണി എന്നിവരുടെ കൃഷികളാണ് കൂടുതലും നശിപ്പിച്ചത്. പത്തിലേറെ ആനകളാണ് ഒരാഴ്ചയായി കുടിനിവാസികളുടെ ഉറക്കം കെടുത്തുന്നത്. കൃഷിയിടത്തിൽ നിന്ന് ആനകളെ തുരത്താൻ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്നാണ ് കർഷകരുടെ ആവശ്യം.