വൈക്കം: ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനി രാജ, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് എന്നിവർ ഉൾപ്പെടെയുള്ള പേരുകൾ ഡൽഹി കലാപവുമായി ബന്ധപ്പെട്ട് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയ ഡൽഹി പൊലീസ് നടപടിക്കെതിരെ കേരള മഹിളാസംഘം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം നടത്തി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ടി.വി പുരത്ത് നടത്തിയ സമരം ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാർ ഉദ്ഘാടനം ചെയ്തു. രമണി രമേശൻ, ഷീലാ സുരേശൻ എന്നിവർ പ്രസംഗിച്ചു. കടുത്തുരുത്തിയിൽ ശാന്തമ്മ രമേശൻ, പുതുപ്പള്ളി അജിതാ മനോഹരൻ, മുണ്ടക്കയം റോസമ്മ ജോർജ്, തലയോലപ്പറമ്പിൽ പി.എസ് പുഷ്പമണി, ബ്രഹ്മമംഗലത്ത് കെ.ആർ ചിത്രലേഖ, ഉദയനാപുരത്ത് സുലോചന പ്രഭാകരൻ, വെള്ളൂരിൽ മിനി ജോയ്, ചെമ്പിൽ പി.തിലോത്തമ എന്നിവർ ഉദ്ഘാടനം ചെയ്തു.