വൈക്കം: ജലജീവൻ പദ്ധതിയുടെ ഭാഗമായി ശുദ്ധജല കണക്ഷൻ ലഭിക്കാൻ ആധാർ കാർഡ് മാത്രം മതി. ജലജീവൻ പദ്ധതി പ്രകാരം ഗുഭോക്താക്കൾക്ക് വളരെ കുറഞ്ഞ ചെലവിൽ കുടിവെള്ള കണക്ഷൻ ലഭ്യമാകും. പഞ്ചായത്ത് തലത്തിൽ പദ്ധതിച്ചെലവിന്റെ പത്തുശതമാനം തുക ഗുഭോക്തൃ വിഹിതമായി ലഭ്യമാക്കുന്ന മുറയ്ക്ക് കണക്ഷൻ ലഭിക്കും. ആദ്യം ഗുഭോക്തൃ വിഹിതം അടയ്ക്കുന്നവർക്ക് ആദ്യം കണക്ഷൻ ലഭിക്കും. എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ മുഴുവൻ ഗ്രാമീണ കുടുംബങ്ങൾക്കും ഇങ്ങനെ 10 ശതമാനം ഗുഭോക്തൃ വിഹിതം അടച്ചു കണക്ഷൻ നേടാം.15 കിലോ ലിറ്ററിനു താഴെ ഉപഭോഗമുള്ള ബിപിഎൽ വിഭാഗക്കാർക്ക് വെള്ളക്കരം സൗജന്യമായതിനാൽ, ഈ സൗജന്യം ആവശ്യമുള്ളവർ ബിപിഎൽ ആണെന്നു തെളിയിക്കുന്ന രേഖയും ഹാജരാക്കണം. പഞ്ചായത്ത് തലത്തിൽ പ്രവൃത്തികൾ ആരംഭിക്കുന്ന മുറയ്ക്ക് കണക്ഷൻ ലഭ്യമാക്കും. പദ്ധതിയുടെ ഉടമസ്ഥ ഉത്തരവാദിത്ത്വം ഗ്രാമ പഞ്ചായത്തിനും ഗുഭോക്തൃ സമിതികൾക്കും ആയതിനാൽ കണക്ഷൻ എടുക്കുന്നതിന് പഞ്ചായത്ത് ഓഫിസിനെയോ വാർഡ് അംഗത്തെയോ സമീപിച്ചാണ് അപേക്ഷ നൽകേണ്ടത്. സംശയ നിവാരണത്തിനും മാർഗ നിർദേശങ്ങൾക്കും പദ്ധതിയുടെ നോഡൽ ഏജൻസിയായ വാട്ടർ അതോറിറ്റി ഓഫിസിനെയോ സമീപിക്കണം.