kobseba

എലിക്കുളം : ഹൃദയാഘാതം മൂലം മരിച്ച മാടപ്പള്ളിൽ പരേതനായ ഉലഹന്നാന്റെ മകൻ സെബാസ്റ്റ്യൻ (പാപ്പച്ചൻ- 60 ) ന് കൊവിഡ് സ്ഥിരീകരിച്ചു. നെഞ്ചുവേദനയെത്തുടർന്ന് പൂവരണിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ് : പരേതയായ മേരി. സഹോദരങ്ങൾ: ബാബു ജോൺ, അച്ചാമ്മ ,കുഞ്ഞുമോൾ, മേരി, ഓമന. സംസ്‌കാരം നടത്തി.