കോട്ടയം : പുതുപ്പള്ളി ഇരവിനല്ലൂരിൽ പാടശേഖരത്ത് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പെരുന്ന കൃഷ്‌ണശ്രീയിൽ എൻ.പി മോഹനൻ പിള്ളയുടെ (70) മൃതദേഹമാണ് ഇന്നലെ രാവിലെ ഏഴരയോടെ കണ്ടെത്തിയത്. ഒരുദിവസത്തിലധികം മൃതദേഹത്തിന് പഴക്കമുണ്ടെന്ന് സംശയിക്കുന്നു. പോക്കറ്റിൽ നിന്ന് ലഭിച്ച ചെക്കിൽ നിന്നാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ശനിയാഴ്‌ച ഉച്ചമുതൽ ഇദ്ദേഹത്തെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ ചങ്ങനാശേരി പൊലീസിൽ പരാതി നൽകിയിരുന്നു. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും. സംസ്‌കാരം പിന്നീട്.