വൈക്കം: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പഠനത്തിൽ മിടുക്കരും നിർദ്ധനരുമായ വിദ്യാർത്ഥികൾക്ക് കൈത്താങ്ങുമായി വൈക്കം ശ്രീമഹാദേവ കോളേജ്. 80 ശതമാനമോ കൂടുതലോ മാർക്ക് വാങ്ങിയ എല്ലാ വിഭാഗം കുട്ടികൾക്കും ബി.എ, ബി.ബി.എ, ബി.സി.എ, ബി.കോം, എം കോം കോഴ്‌സുകളിൽ പ്രവേശനം പൂർണ്ണമായും സൗജന്യമായിരിക്കും. മാതാപിതാക്കൾ ഇല്ലാത്തവരോ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരോ ആയ വിദ്യാർത്ഥികൾക്കും പൂർണ്ണമായും സൗജന്യ പഠനം ഉറപ്പാക്കിയിട്ടുണ്ട്.മറ്റുളള വിദ്യാർത്ഥികൾക്ക് യൂണിവേഴ്‌സിറ്റി ഫീസ് മാത്രം നൽകി മികച്ച കോഴ്‌സുകൾ തെരഞ്ഞെടുക്കാൻ സൗകര്യമുണ്ട്. ബിസിഎ, ബിബിഎ തുടങ്ങിയ പ്രൊഫഷണൽ കോഴ്‌സുകളിൽ സംവരണ വിഭാഗം കുട്ടികൾക്ക് ഗ്രാന്റ്, സ്‌കോളർഷിപ്പ്, ഹോസ്റ്റൽ ഫീ, ബിഎ, ബികോം തുടങ്ങിയ കൺവെൻഷണൽ കോഴ്‌സുകളിൽ ട്യൂഷൻ ഫീ സൗജന്യം, മെറിറ്റ് അടിസ്ഥാനത്തിൽ വിവിധ സ്‌കോളർഷിപ്പുകൾക്കും അർഹത എന്നിവയുണ്ടാവും. ഫോൺ : 9447165765, 9656007650, 9605039786, 04829 225797.