തലയോലപ്പറമ്പ്: കെ.ആർ നാരായണൻ സ്മാരക എസ്.എൻ.ഡി.പി യോഗം തലയോലപ്പറമ്പ് യൂണിയനിലെ യൂത്ത്മൂവ്മെന്റ് നേതൃത്വയോഗം യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിനു വെളിയനാട് അദ്ധ്യക്ഷത വഹിച്ചു. ഒക്ടോബർ 18ന് യുവജനസംഗം നടത്തുന്നതിനും കേന്ദ്ര സമിതി നേതാക്കളെ പങ്കെടുപ്പിക്കുന്നതിനും മെഡിക്കൽ ക്യാമ്പ് നടത്തുന്നതിനും തീരുമാനിച്ചു. യോഗത്തിൽ സെക്രട്ടറി അച്ചു ഗോപി സ്വാഗതം ആശംസിച്ചു. അജീഷ് കുമാർ , സുജിത്, അഭിലാഷ് രാമൻകുട്ടി, എം.ജി അനൂപ് തുടങ്ങിയവർ പ്രസംഗിച്ചു..