ചങ്ങനാശേരി: സി.എഫ്.തോമസ് എം.എൽ.എയ്ക്ക് ആദരാഞ്ജലി അർപ്പിക്കാൻ അങ്ങാടിയിലെ വസതിയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ. മരണവാർത്ത അറിഞ്ഞ നിമിഷം മുതൽ ജനങ്ങളുടെ നിലയ്ക്കാത്ത പ്രവാഹമായിരുന്നു ചെന്നിക്കര വീട്ടിലേയ്ക്ക്.
മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, സി.പി.എം പാർലമെന്ററി പാർട്ടിക്ക് വേണ്ടി എസ് ശർമ്മ എം.എൽ.എ, എം പി മാരായ കൊടിക്കുന്നിൽ സുരേഷ്, ജോസ് കെ മാണി, ജോയി എബ്രഹാം, എം.എൽ.എമാരായ പി.ജെ ജോസഫ് , അഡ്വ.മോൻസ് ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എൻ ജയരാജ്, ഇ.എസ് ബിജിമോൾ, അനൂപ് ജേക്കബ് , കെ.സി ജോസഫ്, സി.കെ നാണു , പി.സി ജോർജ്, മുൻ എം. എൽ. എമാരായ കെ.ജെ തോമസ്, ജോസഫ് എം പുതുശേരി, ടി,യു കുരുവിള, മുൻ രാജ്യസഭ അദ്ധ്യക്ഷൻ പി ജെ കുര്യൻ, വനംവികസന കോർപ്പറേഷൻ ചെയർമാൻ അഡ്വ ജോർജ് തോമസ്, ജില്ലാ കളക്ടർ എം അഞ്ജന, തഹസിൽദാർ ജിനു പുന്നൂസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എൻ രാജു, മനോജ് മുളപ്പൻചേരി, തോമസ് മാത്യു പ്ലാമൂട്ടിൽ, ലൈസാമ്മ മുളവന, സ്വപ്‌ന ബിനു, മാന്നാർ അബ്ദുൾ ലത്തീഫ്, എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, വൈസ് പ്രസിഡന്റ് പി എം ചന്ദ്രൻ, യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ, എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ഹരികുമാർ കോയിക്കൽ, ബി.ജെ.പി നേതാവ് ബി.രാധാകൃഷ്ണമേനോൻ, യു.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ.ജോസി സെബാസ്റ്റ്യൻ, കേരള കോൺഗ്രസ് ഉന്നതാധികാരസമിതിയംഗം വി.ജെ ലാലി, അഡ്വ.ജോബ് മൈക്കിൾ, ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണിതോമസ്, സി.പി.എം നേതാക്കളായ പ്രൊഫ എം ടി ജോസഫ്, എ.വി.റസൽ, കെ.സി.ജോസഫ്, കൃഷ്ണകുമാരി രാജശേഖരൻ, സി പി ഐ ജില്ലാ സെക്രട്ടറി സി കെ ശശിധരൻ, വിനു ജോബ്, കെ എസ് ഹലീൽ റഹിമാൻ,സാബു മുല്ലശ്ശേരി, സി.എം റഹ്മത്തുള്ള, അയ്യപ്പ സേവാസമാജം സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, രാജേഷ് നട്ടാശേരി, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ബിജു ആന്റണി കയ്യാല പറമ്പിൽ, വ്യാപാരി വ്യവസായി സമിതി ഏരിയാ സെക്രട്ടറി ജോജി ജോസഫ് , പ്രസിഡന്റ് ജി സുരേഷ് ബാബു, കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് വർഗീസ് ആന്റണി, എം പി രവി, കെ എസ് ഗിരീഷ്, റഫീഖ് മണിമല, അസീസ് ബഡായിൽ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു.