കട്ടപ്പന: ജവഹർ ബാൽ മഞ്ച് കട്ടപ്പന മണ്ഡലത്തിന്റെ പ്രഥമ യോഗം കെ.പി.സി.സി. സെക്രട്ടറി തോമസ് രാജൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പാർട്ടി മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളിലൂന്നി വിവിധ മത്സരങ്ങളും സെമിനാറും കുട്ടികൾക്കായി സംഘടിപ്പിക്കും. യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് മൈക്കിൾ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ്. ഇടുക്കി നിയോജകമണ്ഡലം ചെയർമാൻ ജോണി കുളംപള്ളി മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി. സെക്രട്ടറി കെ.ജെ. ബെന്നി, ജോയി പൊരുന്നോലി, സണ്ണി മാനോലി, സിജു ചക്കുംമുട്ടിൽ, ടോമി പുളിമൂട്ടിൽ, ജയപ്രകാശ്, കെ.എ. മാത്യു തുടങ്ങിയവർ പങ്കെടുത്തു.