കട്ടപ്പന: കട്ടപ്പന സാംസ്‌കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഗാന്ധി സ്‌ക്വയറിൽ എസ്.പി. ബാലസുബ്രഹ്മണ്യം അനുസ്മരണം നടത്തി. സി.പി.എം. കട്ടപ്പന ഏരിയ സെക്രട്ടറി വി.ആർ. സജി ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് സുഗതൻ കരുവാറ്റ, നഗരസഭ കൗൺസിലർമാരായ കെ.പി. സുമോദ്, ടിജി എം.രാജു, എം.സി. ബോബൻ, എസ്. സുര്യലാൽ തുടങ്ങിയവർ പങ്കെടുത്തു.