കട്ടപ്പന: എൽ.ഡി.എഫ് കട്ടപ്പന നഗരസഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ നയ വിശദീകരണ യോഗം നടത്തി. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജില്ലയിലെ പട്ടയ വിഷയങ്ങളിൽ യു.ഡി.എഫ്. വ്യാജ പ്രചരണം നടത്തുകയാണെന്ന് നേതാക്കൾ ആരോപിച്ചു. എൽ.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയ ശേഷം പത്തുചെയിൻ മേഖലയിലെ ഉൾപ്പെടെ പട്ടയപ്രശ്‌നം പരിഹരിക്കാൻ കഴിഞ്ഞു. എന്നാൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നോടിയായി സർക്കാരിനെ അപകീർത്തിപ്പെടുത്താൻ യു.ഡി.എഫ്. ശ്രമിക്കുകയാണെന്നും ഇവർ പറഞ്ഞു. സി.പി.എം. കട്ടപ്പന ഏരിയ സെക്രട്ടറി വി.ആർ. സജി ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു. കട്ടപ്പന ഏരിയ സെക്രട്ടറി എം.സി. ബിജു അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ അഡ്വ. വി.എസ്. അഭിലാഷ്, ടോമി ജോർജ്, കെ.പി. സുമോദ്, ഇ.ആർ. രവീന്ദ്രൻ, കെ.എസ്. രാജൻ, രാജൻകുട്ടി മുതുകുളം തുടങ്ങിയവർ പങ്കെടുത്തു.