kobmathew

പാലാ : അമേരിക്കയിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിൽ എത്തിക്കും. ഭരണങ്ങാനം ചിറ്റാനപ്പാറ കുരുവൻമാക്കൽ കെ.എം. മാത്യുവിന്റെ മകൻ മാത്യു കെ.എം. (ജിസ്‌മോൻ 39) ആണ് കഴിഞ്ഞ 12ന് അമേരിക്കയിലെ ഫ്‌ളോറിഡയിൽ വച്ച് റോഡ് കുറുകെ കടക്കവേ വാഹനമിടിച്ച് മരിച്ചത്. സംസ്‌കാരശുശ്രൂഷകൾ നാളെ രാവിലെ 9.30ന് വീട്ടിൽ ആരംഭിച്ച് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ : ഏഴാച്ചേരി ചെറുനിലം അലിസൺ. മക്കൾ: മെർവിൻ, ഷോൺ, മെലിസ. മാതാവ് : ചേർപ്പുങ്കൽ കുഴകോടിയിൽ മേരിക്കുട്ടി. സഹോദരങ്ങൾ : ജജോ, ജിതിൻ.