കട്ടപ്പന: കർഷക ബില്ലിനെതിരെ കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന ഹെഡ് പോസ്റ്റ്ഓഫീസ് പടിക്കൽ ധർണ നടത്തി. എ.ഐ.സി.സി. അംഗം ഇ.എം. ആഗസ്തി ഉദ്ഘാടനം ചെയ്തു. ഡി.സി. സി. വൈസ് പ്രസിഡന്റ് ജോയി വെട്ടിക്കുഴി, യു.ഡി.എഫ്. കൺവീനർ ജോണി കുളംപള്ളി, തോമസ് മൈക്കിൾ, ജോയി പൊരുന്നോലി, പ്രശാന്ത് രാജു, കെ.എസ്. സജീവ് തുടങ്ങിയവർ പങ്കെടുത്തു.