പാലാ: തപാൽ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ഉപന്യാസ മത്സരം നടത്തും. എന്തുകൊണ്ട് ഞാൻ എന്റെ പോസ്റ്റ്മാനെ ഇഷ്ടപ്പെടുന്നു എന്ന വിഷയത്തെ ആസ്പദമാക്കി 500 വാക്കിൽ കവിയാതെ എഴുതണം. 10 വയസിൽ താഴെയുള്ള കുട്ടികൾക്കും. 11 വയസു മുതൽ 16 വയസുവരെയുള്ള വർക്കും പ്രത്യേകം മത്സരം നടത്തും. തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് രചനകൾക്ക് സമ്മാനങ്ങൾ നൽകും. മലയാളം ഇംഗ്ലീഷ് ഹിന്ദി ഭാഷകളിൽ ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാം. ഉപന്യാസത്തിനു മുകളിൽ കുട്ടിയുടെ പേര് മേൽവിലാസം വയസ് സ്‌കൂൾ എന്നിവ എഴുതണം. രചനകൾ ഒക്ടോബർ 5 നു മുൻപായി സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ് . കോട്ടയം ഡിവിഷൻ, കോട്ടയം 686601 എന്ന വിലാസത്തിൽ ലഭിക്കണം. ഓൺലൈനായി പങ്കെടുക്കുന്നവർ രചനകൾ സ്‌കാൻ ചെയ്ത് sspktmdn.keralapost@gmail.com എന്ന മെയിൽ ഐഡി യിലേയ്ക്ക് അയയ്ക്കണം.