കട്ടപ്പന: ബി.ജെ.പി. കിഴുകാനം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് കിഴുകാനം ഫോറസ്റ്റ് ഡിവിഷൻ ഓഫീസിൽ ശുചീകരണം നടത്തി. എസ്.സി. മോർച്ച പഞ്ചായത്ത് സെക്രട്ടറി സജീവ് സോമൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ബി. വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. കിഴുകാനം ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരി ലീലാമ്മയെ ഭാരവാഹികൾ ആദരിച്ചു. ഭാരവാഹികളായ തങ്കമ്മ സാബു, മൂർത്തി അണ്ണൻ, ഗംഗാധരൻ, ലീലാമ്മ കരോട്ടുപറമ്പിൽ, രതീഷ് കുന്നുംപുറത്ത് എന്നിവർ പങ്കെടുത്തു.