തൂക്കുപാലം: മരം വീണ് മജ്‌നമെട്ട് കരിമ്പനയ്ക്കൽ വീട്ടിൽ ബെന്നി ഫിലിപ്പ് (51)മരിച്ചു. ശനിയാഴ്ച വൈകിട്ട് 5 ന് പൈലിക്കാനത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മരം മിഷ്യൻ വാൾ ഉപയോഗിച്ച് മുറിക്കുന്നതിനിടെയാണ് അപകടം. കട്ടപ്പപ്പന ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിച്ചു. ഭാര്യ: ജസ്സിമോൾ. മക്കൾ ജോബിൻ, ജോസ് ന. മരുമകൻ : സോണി. സംസ്കാരം നടത്തി.