ഇടയാഴം : എറണാകുളം മേഖല ക്ഷീരോൽപാദക യൂണിയൻ, നാഷണൽ പ്ലാൻ ഫോർ ഡയറി ഡവലപ്പ്മെന്റ് പ്രളയ ദുരിതാശ്വാസ പദ്ധതി എന്നിവയുടെ ധനസഹായത്തോടെ നിർമ്മിച്ച വെച്ചൂർ ഇടയാഴം ക്ഷീരോത്പാദക സഹകരണസംഘം ഓഫിസ് മന്ദിരത്തിന്റെ ഉദ്ഘാടനം എറണാകുളം മേഖല ക്ഷീരോത്പാദക യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത് നിർവഹിച്ചു. സംഘം പ്രസിഡന്റ് പി.എൻ.ജനാർദ്ദനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ.ജയകുമാരി ഉദ്ഘാടനം ചെയ്തു. ക്ഷീരവികസന വകുപ്പ് കോട്ടയം ഡെപ്യൂട്ടി ഡയറക്ടർ ശ്രീലത, ജില്ലാ പഞ്ചായത്തംഗം കെ.കെ.രഞ്ജിത്ത്, വെച്ചൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.ശകുന്തള, സോണി ഈറ്റക്കൻ, ജോമോൻ ജോസഫ് മറ്റം, ജോണി ജോസഫ്, ലൈസമ്മ ജോർജ്, സതി മംഗളാനന്ദൻ, പഞ്ചായത്ത് അംഗങ്ങളായ എസ്. മനോജ് കുമാർ, ലൈജു കുഞ്ഞുമോൻ, അശ്വതി, മിനിമോൾ, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീദേവി ജയൻ, ക്ഷീരവികസന വകുപ്പ് അസി ഡയറക്ടർ ജയലക്ഷ്മി, വൈക്കം ക്ഷീര വികസന ഓഫീസർ വി.സിന്ധു, ഡോ. നിമ്മി, ഡയറി ഫാം ഇൻസ്ട്രക്ടർമാരായ മനോജ് കുമാർ, രാഗേഷ്, ക്ഷീരസംഘം സെക്രട്ടറി അംബികാ വാര്യസാർ തുടങ്ങിയവർ പങ്കെടുത്തു.