കാഞ്ഞിരപ്പള്ളി: മലയോര മേഖലയുടേയും ഹൈറേഞ്ചിന്റെയും തീർത്ഥാടന കാലത്ത് അയ്യപ്പഭക്തരുടേയും ആശ്രയ കേന്ദ്രമായ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുടെ പുതിയമന്ദിരത്തിന്റെ നിർമ്മാണം ഈവർഷം തന്നെ പൂർത്തിയാവും.ലിഫ്റ്റ് സ്ഥാപിക്കൽ, വൈദ്യുതീകരണം, ടൈൽ പാകൽ എന്നീ ജോലികൾ പുരോഗമിക്കുകയാണ്.15. 3 കോടി രൂപ ചിലവഴിച്ച് എൺപതിനായിരം ചതുരശ്ര അടിയിൽ അഞ്ച് നിലകളുള്ള മന്ദിരമാണ് പൂർത്തിയാവുന്നത്.പല കെട്ടിടങ്ങളിലായി പ്രവർത്തിച്ചു കൊണ്ടിരുന്ന
ജനറൽ ആശുപത്രി ഇതോടെ ഒറ്റ കെട്ടിടത്തിലാവും. ഒന്നാം നിലയിൽ അത്യാഹിത വിഭാഗവും, ഫാർമസിയും രണ്ടാം നിലയിൽ ഒ പി. വിഭാഗവും.മൂന്നാം നിലയിൽ വാർഡുകളും, നാലാം നിലയിൽ ഓപ്പറേഷൻ തീയേറ്ററും സജ്ജമാവും. അഞ്ചാം നിലയിലാവും ഓഫീസ് പ്രവർത്തിക്കുക.ഇതോടൊപ്പം കാന്റീൻ നിർമ്മാണവും പുരോഗമിക്കുകയാണ്.

പൂന്തോട്ടവും വിശ്രമ കേന്ദ്രവും

പുതിയ മന്ദിരത്തിന്റെ മുൻപിലായി പൂന്തോട്ടവും ,വിശ്രമ കേന്ദ്രവും തയാറാക്കും. നവംബറോടെ കെട്ടിട നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന്
ഡോ.എൻ.ജയരാജ് എം.എൽ.എ പറഞ്ഞു.