കാഞ്ഞിരപ്പള്ളി: സി.പി.എം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജനകീയ മത്സ്യകൃഷിക്ക് തുടക്കമായി. മുണ്ടക്കയം മറ്റത്തിൽ ജയിംസ് ജേക്കബ്, സെബാസ്റ്റ്യൻ ജേക്കബ് എന്നിവരുടെ പുരയിടത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ജെ തോമസ് ജനകീയ മത്സ്യകൃഷി ഉദ്ഘാടനം ചെയ്തു. കർഷക സംഘം നേതാക്കളായ വി.പി.ഇബ്രാഹിം, വി.പി.ഇസ്മയിൽ, കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ.രാജേഷ്, പി.എസ് സുരേന്ദ്രൻ, റജീന റഫീക്ക്, വി.സജിൻ, സി.വി.അനിൽകുമാർ,പി.കെ പ്രദീപ്,കെ.എം.രാജേഷ് ബ്ലോക്ക് പഞ്ചായത്തംഗം അജി.കെ രതീഷ്, പി.കെ.നസീർ, ടി.കെ.ജയൻ എന്നിവർ പങ്കെടുത്തു.