പാലാ :നഗരസഭയിൽ കുടിവെള്ളക്ഷാമം നേരിടുന്ന 4,5,12 വാർഡുകളിലെ നിരവധി കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന പ്ലാത്താനം കുടിവെള്ള പദ്ധതി നഗരസഭാ അദ്ധ്യക്ഷ മേരി ഡോമിനിക് ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ 2018-19 പ്രോജക്ടിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപാ മുതൽമുടക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. വിവിധ വാർഡുകളിലെ നൂറിലധികം കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും ഉദ്ഘാടന സമ്മേളനത്തിൽ വാർഡ് കൗൺസിലർ ജോർജു കുട്ടി ചെറുവള്ളി അദ്ധ്യക്ഷത വഹിച്ചു. മുൻ ചെയർപേഴ്‌സൺമാരായ അഡ്വ. ബെറ്റി ഷാജു, ലീന സണ്ണി. ബിജി ജോജോ ,കൗൺസിലർമാരായ ജിജി ജോണി, ലൂസി ജോസ് , പി. കെ മധു , പ്രസാദ് പെരുമ്പള്ളി, ബിജു പാലുപടവിൽ,ലിസ്യു ജോസ്, മുൻ കൗൺസിലർ നീന ചെറുവള്ളി എന്നിവർ പങ്കെടുത്തു . കുടിവെള്ള പദ്ധതിക്ക് സ്ഥലം സൗജന്യമായി വിട്ടു തന്ന ജോബി ഓഴാക്കൽ, സാബു നെല്ലിൽ,ബാബു വെള്ളൂർ, കോൺട്രാക്ടർ ഫിലിപ്പ് പുതുമന വിജയൻ എന്നിവരെ ആദരിച്ചു.