obit-george-75

കട്ടപ്പന: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വൃദ്ധൻ മരിച്ചു. കട്ടപ്പന വെള്ളയാംകുടി കുമ്പുക്കൽ ജോർജാ (75) ണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ 14ന് ഇദ്ദേഹത്തെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചതോടെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്ക് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു. സംസ്‌കാരം നടത്തി. ഭാര്യ എൽസമ്മ. മക്കൾ: ജിജി, മിനി, ഷൈനി, സിനി, സിമി, ശോഭ, ജോണി. മരുമക്കൾ: ട്രീസ, ജയിംസ്, ജോർജ്, റെജി, ജോമോൻ, വിനു, ജിൻസി.