drkmjoseph

കോട്ടയം: മെഡിക്കൽ കോളജ് മൈക്രോബയോളജി വിഭാഗം മേധാവിയും റിട്ട. പ്രൊഫറുമായിരുന്ന കോട്ടയം കിഴക്കേത്തലയ്ക്കൽ ഡോ. കെ.എം. ജോസഫ് (87) നിര്യാതനായി. ഭാര്യ: കോട്ടയം മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗം റിട്ട. പ്രൊഫസറും ഡയറക്ടറുമായിരുന്ന ഇരവിപേരൂർ ചക്കാലമണ്ണിൽ കരിക്കാട്ട് പരേതയായ ഡോ. മേരി ജോസഫ്. മക്കൾ: അനിത ജോസഫ് (കൺസൾട്ടന്റ്, ഫിഷറീസ്, എറണാകുളം), അനിൽ എം. ജോസഫ് (റിട്ട. അഡീഷണൽ ഡയറക്ടർ, സോയിൽ സർവേ, തിരുവനന്തപുരം). മരുമക്കൾ: അഡ്വ. ബാബു (ഹൈക്കോടതി, കൊച്ചി), അന്ന പ്രിയ കോശി പോളച്ചിറക്കൽ (ഗ്രൂപ്പ് ഹെഡ്, വിക്രം സാരാഭായ് സ്‌പേസ് സെന്റർ, തിരുവനന്തപുരം). മഹാകവി പരേതനായ പ്രഫ. പുത്തൻകാവ് മാത്തൻതരകന്റെ പുത്രനും സാഹിത്യ അക്കാദമി പ്രസിഡന്റായിരുന്ന പരേതനായ ഡോ. കെ. എം. തരകന്റെ സഹോദരനുമാണ് ഡോ. കെ.എം. ജോസഫ്. സംസ്‌കാരം നടത്തി.