കോട്ടയം : ഗ്രാമീണജീവിതത്തിന്റെ സ്പന്ദനങ്ങൾ സഞ്ചാരികളിലേക്ക് പകർന്നാണ് ജില്ലയിൽ ഉത്തരവാദിത്തടൂറിസം വൻകുതിച്ചുചാട്ടം നടത്തിയത്. ഇതിന്റെ ഭാഗമായി നിരവധി പാക്കേജുകളാണ് ഉത്തരവാദിത്ത ടൂറിസം മിഷൻ നടപ്പാക്കുന്നത്. കൾച്ചറൽ യൂണിറ്റുകൾ, കരകൗശല നിർമ്മാണ യൂണിറ്റുകൾ, പേപ്പർ ബാഗ്, തുണി സഞ്ചി , നെയ്തു യൂണിറ്റുകൾ, ജൈവ പച്ചക്കറി ഉത്പാദന യൂണിറ്റുകൾ, മൂല്യവർദ്ധിത ഭക്ഷ്യോത്പന്ന നിർമ്മാണ യൂണിറ്റുകൾ, ഇളനീർ യൂണിറ്റുകൾ, നാടൻ വിഭവമൊരുക്കാൻ ഷൊഫേർസ്, പ്രാദേശിക ടൂർ ലീഡേഴ്സ്, ടൂറിസം അനുബന്ധ സർവീസ് യൂണിറ്റുകൾ, മെടഞ്ഞ ഓല വിതരണം ചെയ്യുന്ന യൂണിറ്റുകൾ തുടങ്ങി 18600 യൂണിറ്റുകൾ ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഭാഗമായി പ്രവർത്തിക്കുന്നു. കോട്ടയത്ത് 3000 യൂണിറ്റുകൾ വഴി പ്രത്യക്ഷമായി 3800ഉം പരോക്ഷമായി 8912 ആളുകളും ഗുണഭോക്താക്കളായി മാറി. ഇതുവഴി ലഭിച്ച വരുമാനത്തിന്റെ കണക്കിലും അമ്പതു ശതമാനം കോട്ടയത്തിന്റെ വിഹിതമാണ്. കുമരകത്ത് വിജയിച്ച വില്ലേജ് ലൈഫ് എക്സ്പീരിയൻസ് പാക്കേജാണ് കേരളം മുഴുവൻ വ്യാപിപ്പിച്ചത്.
പാക്കേജുകൾ ചുവടെ
വില്ലേജ് ലൈഫ് എക്സ്പീരിയൻഷ്യൽ ടൂർ പാക്കേജുകൾ : 6
കൾച്ചറൽ എക്സ്പീരിയൻസ് പാക്കേജുകൾ : 2
സ്റ്റോറി ടെല്ലിംഗ് പാക്കേജുകൾ : 2
സൈക്കിൾ ടൂറുകൾ : 2
ഗ്രാമയാത്രകൾ : 3
ഉത്സവകാല ടൂർ പാക്കേജുകൾ : 2
എത്തിയത് : 52000 സഞ്ചാരികൾ
വരുമാനം : 1.8 കോടി രൂപ
(തുടരും )