വൈക്കം : വൈക്കം ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 14 ലക്ഷം രൂപ മുടക്കി നവീകരിച്ച വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഹാളിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ.ജയകുമാരി നിർവഹിച്ചു. തുമ്പൂർമുഴി കമ്പോസ്റ്റ് യൂണിറ്റിന്റെ ഉദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീദേവി ജയൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി.ഉദയകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അനിജി പ്രസാദ് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി.ഹരിക്കുട്ടൻ, ടി.അനിൽകുമാർ, അശോകൻ, പി.ശകുന്തള, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർമാരായ ,ഷിബു.കെ.എസ്, മായാ ഷാജി, ലീനമ്മ ഉദയകുമാർ, നടേശൻ.കെ.എൻ, ഷീല ശശിധരൻ, വി.കെ.രാജു തുടങ്ങിയവർ പങ്കെടുത്തു.