കട്ടപ്പന: ക്രൈസ്റ്റ് കോളജിൽ ബി.കോം ട്രാവൽ ആന്റ് ടൂറിസം വിഭാഗത്തിന്റെ നേതൃത്വത്തിൽ ലോക ടൂറിസം ദിനം ആഘോഷിച്ചു. ഓൺലൈൻ ഫോട്ടോഗ്രഫി, ഓൺലൈൻ ഉപന്യാസ രചന, യാത്രാവിവരണം, ബോട്ടിൽ ക്രാഫ്റ്റ്, പവർ പോയിന്റ് പ്രസന്റേഷൻ എന്നീ മത്സരങ്ങളും 'ടൂറിസത്തിന്റെ അനന്തസാദ്ധ്യതകൾ"എന്ന വിഷയത്തിൽ വെബിനാറും നടത്തി. ബി.സി.എ. വിഭാഗം മേധാവി ജ്യോതിഷ് എബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസർ വി.എസ്. ഗിരിഷ് ക്ലാസെടുത്തു. പ്രിൻസിപ്പ

ൾ ഫാ. ഡോ. അലക്‌സ് ലൂയിസ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ ശ്വേത സോജൻ, അദ്ധ്യാപകരായ ഡോ. എമിൽഡ കെ. ജോസഫ്, അനിറ്റ ജോസ്, ഡേവിസ് ജോസഫ് എന്നിവർ നേതൃത്വം നൽകി.