nss


അടിമാലി:പെട്ടിമുടിയിലെ സർവ്വതും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ധന സഹായവുമായി ജില്ലാ നാഷണൽ സർവ്വീസ് സ്കീംഹയർ സെക്കന്ററി വിഭാഗം എത്തി. മൂന്നാറിൽ നടന്ന ചടങ്ങിൽ എസ്.രാജേന്ദ്രൻഎം.എൽ.എ. ഒൻപത് കുടുംബാംഗങ്ങൾക്ക് വിതരണം ചെയ്തു. ഇടുക്കി ജില്ലയിലെ 52 സ്‌കൂളുകളിലെ വിദ്യാർത്ഥികളിൽ നിന്നും സമാഹരിച്ച 90000 രൂപയാണ് വിതരണം ചെയ്തത്.ചടങ്ങിൽ ജില്ലാ കോഡിനേറ്റർ സുമമോൾ, പി.എ.സി. അംഗങ്ങളായ അബീഷ് സി., മാത് സൺ ബേബി, പ്രോഗ്രാം ഓഫീസർമാരായ പ്രകാശ് ആന്റണി, പുഷ്പരാജ് എന്നിവർ സന്നിഹിതരായിരുന്നു