പാലാ: ഓടയിൽ കുടിവെള്ള പൈപ്പ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് പി.ഡബ്ലി.യു.ഡി, വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ തമ്മിലുള്ള തർക്കം രൂക്ഷമായതോടെ പ്രശ്നപരിഹാരത്തിനായി മാണി.സി. കാപ്പൻ എം.എൽ.എ ഇടപെടുന്നു. ഇരു വിഭാഗം ഉദ്യോഗസ്ഥരുടെയും യോഗം ഉടൻ വിളിച്ചുചേർത്ത് പ്രശ്‌നം പരിഹരിക്കുമെന്നും എം.എൽ.എ പറഞ്ഞു. പി.ഡബ്ലി.യു.ഡി വക ഓടയിൽ അനുമതിയില്ലാതെ വാട്ടർ അതോറിട്ടി കുടിവെള്ള പൈപ്പുകൾ സ്ഥാപിച്ചത് കേരള കൗമുദി റിപ്പോർട്ടു ചെയ്തിരുന്നു.
അതേസമയം ഓടയിൽ സ്ഥാപിച്ച കുടിവെള്ള പൈപ്പുകൾ എത്രയും വേഗം നീക്കണമെന്ന് പി.ഡബ്ലി.യു.ഡി പാലാ അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരോട് രേഖാമൂലം ആവശ്യപ്പെട്ടു. കേബിളിടാൻ കുഴിയെടുക്കവേ നേരത്തേ ഉണ്ടായിരുന്ന പൈപ്പുകൾ, പൊട്ടിച്ച സ്വകാര്യ കമ്പനി തന്നെയാണ് പുതിയ പൈപ്പുകൾ ഓടയിലൂടെ ഇട്ടു തന്നതെന്നാണ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ വിശദീകരണം. ഈ പൈപ്പുകൾ നീക്കുമെന്നും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നു.
ര