കുറവിലങ്ങാട് : കാട്ടാമ്പാക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സബ് സെന്റർ ഞീഴൂർ കേന്ദ്രമായി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഞീഴൂർ കേളി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഞീഴൂർ പഞ്ചായത്ത് പടിക്കൽ ധർണ നടത്തി. കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനിൽ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് കെ.കെ സച്ചിദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. സണ്ണി രാഘവൻ, കെ.എം. ലത, കെ.പി ദേവസ്യ, പി.എൻ ശശി എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ അടിക്കുറിപ്പ് : കാട്ടാമ്പാക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സബ് സെന്റർ ഞീഴൂർ കേന്ദ്രമായി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഞീഴൂർ കേളി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് പടിക്കൽ നടത്തിയ ധർണയുടെ ഉദ്ഘാടനം കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനിൽ നിർവഹിക്കുന്നു.