കാഞ്ഞിരപ്പള്ളി: ബസ് കാത്തുനിൽക്കാനാണെങ്കിൽ ഒരു കുടയും കൂടി കൈയിൽ കരുതരണം! കാഞ്ഞിരപ്പള്ളി പേട്ട കവലയിലെ അവസ്ഥയാണിത്. കവലിയിൽ ഏറ്റവും തിരക്കേറിയ കാഞ്ഞിരപ്പള്ളി - ഈരാറ്റുപേട്ട റോഡിലാണ് പേരിനു പോലും ഒരു വെയിറ്റിംഗ് ഷെഡില്ലാത്തത്. മുൻപുണ്ടായിരുന്ന വെയിറ്റിംഗ് ഷെഡ് കാഞ്ഞിരപ്പള്ളി - കാഞ്ഞിരം കവല റോഡ് വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റിയിരുന്നു. പിന്നീട് ഇത് ആരും പുനർനിർമ്മിച്ചതുമില്ല. ഇപ്പോൾ ഈരാറ്റുപേട്ടയ്ക്ക് യാത്ര ചെയ്യണമെങ്കിൽ മാസ്ക് കരുതുംപോലെ കുടയും കരുതണം.