പാലാ: മൈക്രോ ഫിനാൻസ് വായ്പാ പദ്ധതിയുടെ അടുത്ത ഘട്ടം എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയന് കീഴിലെ ശാഖകളിൽ ഉടൻ ആരംഭിക്കുമെന്ന് യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ എം.ബി. ശ്രീകുമാർ പറഞ്ഞു. ഇതോടൊപ്പം നബാർഡിന്റെ സഹകരണത്തോടെ സബ്‌സിഡി നിരക്കിലുള്ള വിവിധ പദ്ധതികൾക്കും തുടക്കം കുറിക്കും. പാലാ ടൗൺ 753ാം ശാഖയുടെ 59മത് വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മീനച്ചിൽ യൂണിയൻ കൺവിനർ എം.പി സെൻ അദ്ധൃക്ഷത വഹിച്ചു. മീനച്ചിൽ യൂണിയനിൽ പുതിയ കർമപദ്ധതികൾക്ക് രൂപം നൽകുന്നതായി എം. പി. സെന്നും അറിയിച്ചു. .ടൗൺ ശാഖാ സെക്രട്ടറി ബിന്ദു സജികുമാർ റിപ്പോർട്ടും കണക്കും ബഡ്ജറ്റും അവതരിപ്പിച്ചു. മെരിറ്റ് അവാർഡ് വിതരണം യൂണിയൻ കമ്മറ്റി അംഗം ലാലിറ്റ് എസ്. തകടിയേൽ നിർവഹിച്ചു. ഡോ.സതീഷ് ബാബു മൊമെന്റോ വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് പി.ജി. അനിൽകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് പി.ആർ. നാരായണൻകുട്ടി നന്ദിയും പറഞ്ഞു.