കോട്ടയം: എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 88.9 കോടി രൂപ വിവിധ റോഡുകൾക്കായി അനുവദിച്ചതായി ഡോ.എൻ.ജയരാജ് എം.എൽ.എ അറിയിച്ചു. വാഴൂർ പഞ്ചായത്തിലെ ഉള്ളായം ബ്രദറൻസ് ചർച്ച് കല്ലടി റോഡിന് 16.23 ലക്ഷം, കങ്ങഴ പഞ്ചായത്തിലെ വേട്ടമലപ്പടി കുടുന്തേൽപടി റോഡിന് 10 ലക്ഷം, കരിമ്പനക്കുഴി ചേറ്റേടം റോഡിന് 23.12 ലക്ഷം, മുണ്ടൻകുന്ന് കാരുവേലി റോഡിന് 12.71 ലക്ഷം, കാനം പൊന്തങ്ങൽ റോഡിന് 26.73 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്. ടെണ്ടർ നടപടികൾ പൂർത്തിയാക്കി ഉടൻ നിർമ്മാണം ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു