കാഞ്ഞിരപ്പളളി : സി.പി.എം പാലപ്ര ബ്രാഞ്ചിന്റെയും ഡി.വൈ.എഫ്‌.ഐ യൂണിറ്റിന്റെയും നേതൃത്വത്തിൽ പ്രതിഭാ സംഗമവും,പഠനോപകരണ വിതരണവും നടന്നു. ജപ്പാനിലെ കൻസായിൽ നടക്കുന്ന ലോക മാസ്റ്റേഴ്‌സ് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഹോക്കി ടീമിൽ അംഗമായ സൗമ്യ ജനീഷിനെ ഉപഹാരം നല്കി ആദരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ അതുലിന് ഉപഹാരവും നല്കി. ഡി.വൈ.എഫ്‌.ഐ ജില്ലാ കമ്മറ്റിയംഗം എം.എ.റിബിൻ ഷാ ഉദ്ഘാടനം ചെയ്തു.ഷാജി കുന്നേൽ അദ്ധ്യക്ഷനായി.പാറത്തോട് ഗ്രാമപഞ്ചായത്തംഗം വി.എം ഷാജഹാൻ,സി.പി.എം ബ്രാഞ്ച് സെക്രട്ടറി കെ.എൻ.ഗോപിനാഥൻ,ഡി.വൈ.എഫ്‌.ഐ ഭാരവാഹികളായ സതീഷ് പ്ലാത്തറ, അനീഷ്, സാബു ആണ്ടുമഠം എന്നിവർ പ്രസംഗിച്ചു. ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്ത വിദ്യാർഥിനിക്ക് സാബു ആണ്ടുമഠം നൽകിയ സ്മാർട്ട് ഫോൺ ചടങ്ങിൽ കൈമാറി.കായികോപകരണങ്ങളും വിതരണം ചെയ്തു.

ഫോട്ടോ : ലോക മാസ്റ്റേഴ്‌സ് ഗെയിംസിൽ ഇന്ത്യ പ്രതിനിധീകരിക്കുന്ന ഹോക്കിതാരം സൗമ്യയെ ആദരിക്കുന്നു.