ചങ്ങനാശേരി :കൊവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന മാമ്മൂട് ചെത്തിപ്പുഴ സൂപ്പർമാർക്കറ്റ് ഉടമ ചെത്തിപ്പുഴ വീട്ടിൽ സാബു ജേക്കബ് (53) മരിച്ചു. സെപ്തംബർ 10 ന് തെങ്ങണ സി.എഫ്.എൽ.ടി.സി.യിൽ പ്രവേശിപ്പിച്ചെങ്കിലും ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഭാര്യ :വിനീത, മക്കൾ : ചാക്കോ, അഞ്ജലി, ടാറ്റാ. സംസ്കാരം ഇന്ന്.