പാലാ: ദേശീയ രക്തദാന ദിനത്തോടനുബന്ധിച്ച് കേരളാ സ്റ്റേറ്റ് ഭാരത് സ്‌കൗട്ട് ആൻഡ് ഗൈഡ് പാലാ ഡിസ്ട്രിക്ട് അസ്സോസ്സിയേഷന്റെ നേതൃത്വത്തിൽ കേരളാ സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെയും ജില്ലാ ആരോഗ്യ വകുപ്പിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും പാലാ സ്‌പൈസ് വാലി ലയൺസ് ക്ലബ്ബിന്റെയും സഹകരത്തോടെ ഹയർ സെക്കൻഡറി സ്കൂളുകളിൽ സന്നദ്ധ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കും.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന ക്യാമ്പുകളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് പാലാ സെന്റ് തോമസ് ഹയർസെക്കൻഡറി സ്‌കൂൾ ഹാളിൽ നടക്കും.
പാലാ ഡി.വൈ.എസ്.പി സാജൻ വർഗീസ് ഉദ്ഘാടനം നിർവഹിക്കും. ഉച്ചയ്ക്ക് 12ന് നടക്കുന്ന ദേശീയ രക്തദാന ദിനാചരണ സമ്മേളനം മാണി.സി കാപ്പൻ എം.എൽ.എ ഉദ്ഘാഘാടനം ചെയ്യും. മുനിസപ്പൽ ചെയർപേഴ്‌സൺ മേരി ഡൊമിനിക് അദ്ധ്യക്ഷത വഹിക്കും. പാലാ രൂപതാ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ മുഖ്യ പ്രഭാഷണം നടത്തും.ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ സന്ദേശം നൽകും. സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ മാത്യു എം കുര്യാക്കോസ്, ജില്ലാ ടി.ബി. ഓഫീസർ ഡോ. ട്വിങ്കിൾ പ്രഭാകരൻ, ജില്ലാ മാസ് മീഡിയാ ഓഫീസർ ഡോമി ജോൺ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ അഞ്ചു സിറിയക്,പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേറ്റം, മുനിസിപ്പൽ കൗൺസിലർ മിനി പ്രിൻസ്, സ്‌കൗട്ട് ആൻഡ് ഗൈഡ് ജില്ലാ കമ്മീഷണർ സി.ഷൈൻ റോസ്, ബേബിച്ചൻ കൂന്താനനത്ത്, ഭാരത് സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് ജില്ലാ സെക്രട്ടറി ബെന്നി മാത്യു ,റ്റി യു ജോബി തോലാനിക്കൽ എന്നിവർ സംസാരിക്കും.