കട്ടപ്പന: എസ്.എൻ.ഡി.പി. യോഗം 1302ാം നമ്പർ കൽത്തൊട്ടി ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി മുതൽ മഹാസമാധി വരെ നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഒന്നാമതെത്തിയ ഗുരുകുലം കുടുംബയോഗത്തിനു വേണ്ടി കൺവീനർ നിഷ രതീഷ്, വിഷ്ണു വിജയൻ എവർറോളിംഗ് ട്രോഫി ഏറ്റുവാങ്ങി. തുടർച്ചയായി മത്സരത്തിൽ പങ്കെടുത്ത മത്സരാർഥിക്കുള്ള ബംബർ സമ്മാനം മേപ്പാറ വയൽവാരം കുടുംബയോഗത്തിലെ മായ രതീഷിന് ലഭിച്ചു. കൂടാതെ നറുക്കെടുപ്പിൽ വിജയിച്ച 20ൽപ്പരം പേർക്കും സമ്മാനങ്ങൾ നൽകി.
ശാഖ പ്രസിഡന്റ് എൻ.ആർ. ലാൽ, വൈസ് പ്രസിഡന്റ് ടി.ആർ. മോഹനൻ, സെക്രട്ടറി വി.കെ. ഷാജി, കമ്മിറ്റി അംഗങ്ങളായ ശശികുമാർ, രതീഷ് വിജയൻ, സി.പി. അജിത്ത്, യൂണിയൻ കമ്മിറ്റി അംഗം എ.എസ്. സതീഷ്, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് രതീഷ് വിജയൻ, സെക്രട്ടറി മനു മോഹൻ, കമ്മിറ്റി അംഗങ്ങളായ വി.എസ്. അനന്ദു, വിഷ്ണു വിനോദ്, കുമാരി സംഘം പ്രസിഡന്റ് അപർണ, വനിത സംഘം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.