പാലാ: പാലാ റിവർവ്യൂ റോഡിന്റെ പുനരുദ്ധാരണത്തിനായി പൊതുമരാമത്ത് വകുപ്പ് അരക്കോടി രൂപാ അനുവദിച്ചു. റിവർവ്യൂ റോഡ് റീ ടാർ ചെയ്യാനാണ് തുക അനുവദിച്ചിരിക്കുന്നത്. 8 വർഷം മുമ്പാണ് റോഡിന്റെ അറ്റകുറ്റപ്പണികൾ നടന്നത്. വെള്ളപ്പൊക്കത്തിൽ റോഡിന് കാര്യമായ നാശമുണ്ടായി. സ്റ്റേഡിയം ജംഗ്ഷൻ മുതൽ ജനറൽ ആശുപത്രി ജംഗ്ഷനു താഴെ വരെയുള്ള ഭാഗം റീ ടാർ ചെയ്ത് മനോഹരമാക്കാനാണ് തുക അനുവദിച്ചിരിക്കുന്നത്. ഒരു കിലോമീറ്ററോളം ദൂരത്താണ് റീ ടാറിംഗും അറ്റകുറ്റപ്പണികളും നടക്കുന്നത്.മഴ മാറിയാൽ ഉടൻ പണികൾ ആരംഭിക്കും.