
കോട്ടയം : എം.ജി സർവകലാശാല സ്‌കൂൾ ഒഫ് ബിഹേവിയറൽ സയൻസസ്, ഇൻസ്റ്റിറ്റിയൂട്ട് ഒഫ് റിസർച്ച് ഇൻ ലേർണിംഗ് ഡിസബിലിറ്റീസ്, ഡിപ്പാർട്‌മെന്റ് ഒഫ് ഇന്ത്യൻ സൈൻ ലാംഗ്വേജ്, ബ്രയിൽ റിസർച്ച് സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച രാജ്യാന്തര ബധിര വാരാചരണം സമാപിച്ചു. ഓൺലൈൻ ബോധവത്കരണം, പോസ്റ്ററിംഗ്, വെബിനാർ, പുസ്തക പ്രകാശനം എന്നീ പരിപാടികളാണ് ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചത്. ഡോ. കെ.എം. മുസ്തഫ എഴുതിയ 'സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനവും ഭിന്നശേഷി വിഭാഗങ്ങളുടെ അവകാശങ്ങളും' എന്ന പുസ്തകം വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് പബ്ലിക് റിലേഷൻസ് ഓഫീസർ എ. അരുൺകുമാറിന് നൽകി പ്രകാശനം ചെയ്തു.